കനത്ത മഴയിൽ മടിക്കൈ തീയ്യർപാലം കണിയിൽ പ്രദീപിന്റെ വീട് പൂർണമായും തകർന്നു
നീലേശ്വരം : കനത്ത മഴയിൽ മടിക്കൈ തീയ്യർപാലം കണിയിൽ പ്രദീപിന്റെ വീട് പൂർണമായും തകർന്നു. ഓടുമേഞ്ഞ വീടാണ് മഴയിൽ തകർന്നത്. വീടിന്റെ മേൽക്കൂര പൂർണമായും നിലംപൊത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക്
രണ്ടോടെയായിരുന്നു അപകടം. കുട്ടികൾ സ്കൂളിലും പ്രദീപ് ജോലിക്കും പോയിരുന്നു. പ്രദീപിന്റെ ഭാര്യ ജ്യോതി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഓട് വീഴുന്ന ശബ്ദം കേട്ട് ജ്യോതി പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. നാലുലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. വാർഡംഗം ടി രാജൻ, റവന്യൂ അധികൃതർ, ജനപ്രതിനിധികൾ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു.
No comments