ഹോട്ടലിൽ കയറി ബിരിയാണി ആവശ്യപ്പെട്ടു; തീർന്നുപോയെന്ന് പറഞ്ഞ ജീവനക്കാരൻ്റെ തലയ്ക്ക് ഹെൽമറ്റ് വച്ച് അടിച്ചു
കോഴിക്കോട്: ബിരിയാണി തീര്‍ന്നുപോയെന്ന് പറഞ്ഞതിന് ഹോട്ടല്‍ ജീവനക്കാരനെ ഹെല്‍മെറ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കോഴിക്കോട് ചേളന്നൂര്‍ 8/2ലാണ് ആക്രമണം നടന്നത്. ഹോട്ടല്‍ ജീവനക്കാരനായ ഒ.വി രമേശനെ തലയ്ക്ക് പരിക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. ചേളന്നൂര്‍ 8/2 ലെ ദേവദാനി ഹോട്ടലിലെ ജീവനക്കാരനാണ് രമേശന്‍. ബിരിയാണി ആവശ്യപ്പെട്ട് ഇവിടെയെത്തിയ കുമാരസ്വാമി സ്വദേശിയോട് ബിരിയാണി തീര്‍ന്നുപോയെന്ന് മറുപടി നല്‍കി. എന്നാല്‍ പ്രകോപിതനായ ഇയാള്‍ രമേശനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഹെല്‍മെറ്റ് കൊണ്ടുള്ള അടിയിലാണ് രമേശന് തലയ്ക്ക് പരിക്കേറ്റത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കാക്കൂര്‍ പോലീസ് അറിയിച്ചു.
No comments