Breaking News

ഒളിച്ചോട്ടം സംബന്ധിച്ച വിവരം വാട്സ് ആപ്പിൽ പ്രചരിപ്പിച്ചുവെന്നാരോപിച്ച് യുവതിയെ ആക്രമിച്ചുവെന്ന പരാതിയിൽ ചന്തേര പോലീസ് കേസെടുത്തു


ചെറുവത്തൂർ: ഒളിച്ചോട്ടം സംബന്ധിച്ച വിവരം വാട്സ് ആപ്പിൽ പ്രചരിപ്പിച്ചുവെന്നാരോപിച്ച് യുവതിയെ ആക്രമിച്ചുവെന്ന പരാതിയിൽ ചന്തേര പോലീസ് കേസെടുത്തു.

പടന്ന, മാർക്കറ്റ് റോഡിൽ പടിഞ്ഞാറെ പുരയിലെ എം തസ്ലീമ (36)യാണ് പരാതിക്കാരി. പടന്നയിലെ മുസ്തഫ, ഭാര്യ നുസൈബ, സഹായി മൂസാൻ കുട്ടി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഞായറാഴ്ച രാത്രി 10.40 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. തസ്ലീമയുടെ വീട്ടുമുറ്റത്തേയ്ക്കെത്തിയ പ്രതികൾ തസ്ലീമയെ തടഞ്ഞുനിർത്തി അടിച്ചു പരിക്കേൽപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ചന്തേര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. കേസിലെ രണ്ടാം പ്രതിയായ നുസൈബ ഒന്നാം പ്രതിയായ മുസ്തഫയുടെ കൂടെ ഒളിച്ചോടിയ കാര്യം തസ്ലീമ വാട്സ് ആപ്പിൽ പ്രചരിപ്പിച്ച വിരോധമാണ് അക്രമത്തിന് ഇടയാക്കിയതെന്ന് കേസിൽ പറയുന്നു.

No comments