Breaking News

ചുള്ളി ഇടവക സുവർണ്ണ ജൂബിലി നിറവിൽ.. സുവർണ്ണ ജൂബിലി വർഷ ഉത്ഘാടനം അഭിവന്ദ്യ എമിരറ്റസ് ബിഷപ്പ് ജോർജ്ജ് ഞരളക്കാട്ട് നിർവ്വഹിച്ചു


മാലോം : ചുള്ളി സെൻ്റ് മേരീസ് ഇടവകാ സ്ഥാപനത്തിൻ്റെ, സുവർണ്ണ ജൂബിലി വർഷ ഉത്ഘാടനം അഭിവന്ദ്യ എമിരറ്റസ് ബിഷപ്പ് ജോർജ്ജ് ഞരളക്കാട്ട് നിർവ്വഹിച്ചു.  പരസ്പരം വിട്ടുവീഴ്ചയുടെയും സഹകകരണത്തിൻ്റയും സഹവർത്തിത്വൻ്റെയും സ്നേഹത്തിൻ്റെയും, അനുരഞ്ജനത്തിൻ്റെയും, ഒരുമയുടെയും വർഷമാകണം അൻപതാം വർഷമെന്ന് ബൈബിളിനെ ഉദ്ധരിച്ച് അദ്ദേഹം ഓർമിപ്പിച്ചു. ഈ നാടിൻ്റെ വളർച്ചയ്ക്കു വേണ്ടി അദ്ധ്വാനിച്ച പൂർവ്വികരോടും പ്രായമായ മാതാപിതാക്കളോടും സേവനം ചെയ്ത് കടന്നുപോയ വൈദീകരോടും നന്ദിയുള്ളവായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇടവകാ വികാരി ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ  ദിവ്യബലിയിലും ചടങ്ങുകളിലും

  സഹകാർമ്മികത്വം വഹിച്ചു. 1976 ആഗസ്റ്റ് 15 നാണ് ചുള്ളി സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടത്. സുവർണ ജൂബിലി  വർഷത്തോടനുബന്ധിച്ച് ഒരു വർഷം നീളുന്ന കർമ്മപരിപാടികൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

No comments