14 വയസുകാരിയെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ച യുവാവിന് 77 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് ഹോസ്ദുർഗ് കോടതി
കാഞ്ഞങ്ങാട് : ക്ലാസിൽ പഠിക്കുന്ന 14 വയസുകാരിയെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ച യുവാവിന് 77 വർഷം കഠിന തടവും 2,09000 രൂപ പിഴയും ശിക്ഷ വിധിച്ച് ഹോസ്ദുർഗ് പോക്സോ കോടതി. മുളിയാർ മല്ലം കോളംകോട് കെ.എസ്. സുകുമാരനെ (45) യാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷവും ഏഴ് മാസവും കൂടുതൽ തടവ് അനുഭവിക്കണം.
ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി.എം. സുരേഷ് ആണ് ശിക്ഷ വിധിച്ചത്.ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ 2023 ജൂൺ 25ന് വൈകീട്ട് 5.30 മണിക്ക് പ്രതി പെൺകുട്ടി താമസിക്കുന്ന വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് പെൺകുട്ടിക്ക് അശ്ലീല വീഡിയോ കാണിച്ചു ശേഷം തുടർന്ന് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ആദൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്പെക്ടർ എ. അനിൽകുമാറാണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ഗംഗാധരൻഹാജരായി.
No comments