Breaking News

വന്യജീവി ആക്രമണങ്ങൾക്കിരയാവുന്ന കർഷകരുടെയും ആദിവാസികളുടെയും ദുരിതങ്ങളോട് വനം വകുപ്പിന് ക്രൂരമായ നിസ്സംഗത ; വെള്ളരിക്കുണ്ടിൽ നടക്കുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിന് പിന്തുണയുമായി സാമൂഹ്യ പ്രവർത്തക സി.സി. ഗിരിജ


വെള്ളരിക്കുണ്ട് : വന്യജീവി ആക്രമണങ്ങൾക്കിരയാവുന്ന കർഷകരുടെയും ആദിവാസികളുടെയും ദുരിതങ്ങളോടുള്ള വനം വകുപ്പിൻ്റെ നിസ്സംഗത ക്രൂരമാണെന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തക സി.സി. ഗിരിജ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വന്യജീവികളുടെ ആക്രമണങ്ങളുണ്ടെങ്കിലും മിക്കയിടങ്ങളിലും തദ്ദേശീയമായി ഏറ്റവും അനുയോജ്യവും പ്രായോഗികവുമായ പ്രതിരോധമാർഗ്ഗങ്ങളിലൂടെ അതിനെ നേരിടുമ്പോൾ ഇവിടെ മാത്രം തികഞ്ഞ ഉത്തരവാദിത്വമില്ലായ്മയാണെന്ന് ഇന്ത്യയിലെമ്പാടും കാർഷിക- ആദിവാസിമേഖലകളിലിൽ സന്ദർശനം നടത്തിയിട്ടുള്ള ഗിരിജ വ്യക്തമാക്കി. വന്യജീവി ആക്രമണങ്ങളിൽ കേരളത്തിൽ എത്രപേർ കൊല്ലപ്പെട്ടു എന്ന് വിവരാവകാശ നിയമമനുസരിച്ച് ചോദിച്ചപ്പോൾ തനിക്ക് വ്യക്തതയില്ലാത്ത ഒരു മറുപടി കിട്ടിയത് ഒൻപതുമാസങ്ങൾക്ക് ശേഷമാണെന്ന അനുഭവവും ഗിരിജ പങ്കുവച്ചു.

സത്യാഗ്രഹമാരംഭിച്ച് അഞ്ചു ദിവസമായപ്പോൾ തന്നെ നിരവധി സംഘടനകൾ അഭിവാദ്യമർപ്പിക്കാൻ എത്തിച്ചേരുന്നുണ്ടു്. സത്യാഗ്രഹത്തിൻ്റെ ആറാം ദിവസം ബളാൽ ഗ്രാമശ്രീ സ്വാശ്രയസംഘവും ആഗസ്റ്റ് 23 ന് കേരള സർവ്വോദയമണ്ഡലം സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളും, 24 ന് സഹൃദയാ സ്വാശ്രയ സംഘവും സത്യാഗ്രഹത്തിന് അഭിവാദ്യമർപ്പിക്കാനെത്തും.

No comments