'ഗതാഗതകുരുക്ക് പരിഹരിക്കണം': ബന്തടുക്ക ടൗൺ ജനകീയ കൂട്ടായ്മ രൂപീകരിച്ചു
ബന്തടുക്ക: ബന്തടുക്കയിലെ ഗതാഗത പ്രശ്നങ്ങളും പൊതുജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുവാൻ ബന്തടുക്ക ടൗൺ ജനകീയ കൂട്ടായ്മ രൂപീകരിച്ചു.
ഇതിനകം രാഷ്ട്രീയ കക്ഷി ഭേദമന്യേ നിരവധി പൊതുജനങ്ങൾ ഈ കൂട്ടായ്മയിലേക്ക് ചേർന്നിട്ടുണ്ട്. ബന്തടുക്കയിലെ ഗതാഗതക്കുരുക്ക് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബന്ധപ്പെട്ട അധികാരികൾക്ക് രേഖാമൂലം നിവേദനം ജനകീയ കമ്മിറ്റി നൽകിയെങ്കിലും, ഇതുവരെ യാതൊരു പരിഹാരം കണ്ടെത്തുവാൻ സാധിച്ചിട്ടില്ല. ബന്ധപ്പെട്ട മേലധികാരികളുടെ ഭാഗത്തു നിന്ന് ഇതിന് വേണ്ടുന്ന പരിഹാരം കൈകൊള്ളാത്തതിൽ പ്രതിഷേധിച്ചാണ് പൊതുജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ബന്തടുക്ക ടൗണിൽ പ്രതിഷേധം നടക്കുന്നത്.
നാടിൻ്റെ ജനകീയ പ്രശ്നമെന്ന നിലയിൽ, ഐക്യവും നന്മയും മാത്രം മുന്നിൽ കണ്ടു കൊണ്ട് വ്യക്തിപരമായോ രാഷ്ട്രീയപരമായോ
യാതൊരു താൽപ്പര്യവും ഇല്ലാതെ അനുയോജ്യമായ മാർഗ്ഗങ്ങൾ കണ്ടെത്തുവാൻ നാട്ടുകാർ ഒന്നടങ്കം ബുധനാഴ്ച നടക്കുന്ന പ്രതിഷേധ കൂട്ടായ്മയിൽ സഹകരിക്കണമെന്ന് ബന്തടുക്ക ജനകീയ കമ്മിറ്റി ആവശ്യപ്പെട്ടു.
No comments