തൊഴിലുറപ്പ് തൊഴില്‍ ഇല്ലാതാക്കുന്ന നയം തിരുത്തുക ജനാധിപത്യമഹിളാ അസോസിയേഷന്‍ രാവണീശ്വരം വില്ലേജ് സമ്മേളനം
രാവണീശ്വരം തൊഴിലുറപ്പ് തൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്രനയം തിരുത്തണമെന്നും കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും രാവണീശ്വരം പ്രാഥമികാരോഗ്യകേന്ദ്രം സാമൂഹികാരോഗ്യകേന്ദ്രമായി ഉയര്‍ത്തണമെന്നും രാവണീശ്വരത്ത് നടന്ന അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രാവണീശ്വരം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. രാവണീശ്വരം സ്കൂളില്‍ നടന്ന സമ്മേളനം അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി സി സുബൈദ ഉദ്ഘാടനം ചെയ്തു. എം ജി പുഷ്പ അധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് പി എ ശകുന്തള, അഡ്വ. പിബിന്ദു, എം ടി.ശാന്തകുമാരി, സി ലത ചാലിങ്കാൽ. മുൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഏ.കൃഷ്ണൻ ഒ.മോഹനൻ എം ബാലകൃഷ്ണൻ.എന്നിവര്‍ സംസാരിച്ചു. വില്ലേജ് സെക്രട്ടറി എം സുനിത റിപ്പോര്‍ട്ടും സി സാവിത്രി രക്തസാക്ഷിപ്രമേയവും വില്ലേജ് ട്രഷറര്‍ പി പി തങ്കമണി അനുശോചനപ്രമേയവും അവതരിപ്പിച്ചു. മുതിര്‍ന്ന അംഗം കെ പി കമലാക്ഷി പതാക ഉയര്‍ത്തി. സംഘാടകസമിതി ചെയര്‍മാന്‍ കെ ശശി രാവണീശ്വരം സ്വാഗതം പറഞ്ഞു. ചടങ്ങില്‍ വെച്ച് ഭാരത് സേവക് സമാജ് പുരസ്കാരം നേടിയ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി സുജാത , അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി സി സുബൈദ എന്നിവരെ ആദരിച്ചു.
ഭാരവാഹികൾ
പി പി തങ്കമണി(പ്രസിഡണ്ട്)
കെ ഗായത്രി,സരസ്വതി മുക്കൂട്(വൈസ് പ്രസിഡണ്ട്മാർ)
എം സുനിത(സെക്രട്ടറി)
കെ ഗീത, സി മനി (ജോയിൻ സെക്രട്ടറിമാർ)
എം ജി പുഷ്പ(ട്രഷറർ)
No comments