Breaking News

നാട്ടക്കൽ എ എൽ പി സ്കൂളിൽ വച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസ് നടത്തി ഹൈക്കോടതി ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ മുഖ്യാതിഥിയായി


കേരള ലീഗൽ സർവ്വീസ് അതോറിറ്റി, ജില്ലാ ചൈൽഡ്  പ്രൊട്ടക്ഷൻ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2025 ഓഗസ്റ്റ് 9 ശനിയാഴ്ച രാവിലെ 10 മണിക്ക് നാട്ടക്കൽ എ എൽ പി സ്കൂളിൽ വച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസ് നടത്തി. ഹൈക്കോടതി ജസ്റ്റിസ്  ജയശങ്കർ നമ്പ്യാർ മുഖ്യാതിഥിയായിരുന്നു. DCPO ശ്രീമതി ഷൈനി ഐസക് അധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവ്വീസ് അതോറിറ്റി വേളണ്ടിയർ മഹേശ്വരി കെ, ചിറ്റാരിക്കാൽ ബി പി സി ഷെജു സി എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ പ്രധാനധ്യാപിക വിജയകുമാരി കെ സ്വാഗതവും ORC പ്രൊജക്ട് അസിസ്റ്റൻ്റ് രമ്യശ്രീ നന്ദിയും പറഞ്ഞു.ORC ജില്ലാ മെൻ്റർ നിർമ്മൽ കുമാർ കാടകം  രക്ഷിതാക്കൾക്കുള്ള ക്ലാസ് നയിച്ചു. ORC ട്രയിനറും തിരക്കഥാകൃത്തുമായ സുഭാഷ് വനശ്രി കുട്ടികൾക്കായുള്ള  ക്ലാസ് നയിച്ചു.

No comments