എകെസിസി പാണത്തൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പനത്തടി പാലിയേറ്റീവ് കെയർ യൂണിറ്റിന് രോഗി ശുശ്രൂഷ സാമഗ്രികൾ നൽകി
പാണത്തൂർ: എകെസിസി പാണത്തൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പനത്തടി പാലിയേറ്റീവ് കെയർ യൂണിറ്റിന് ഏകദേശം 60,000 രൂപ വിലമതിക്കുന്ന കട്ടിൽ, ബെഡ്, എയർ ബെഡ്, 2 വീൽ ചെയറുകൾ, മൊബൈൽ കമോഡ്, അഡൽട്ട് നാപ്കിൻ, മറ്റ് രോഗീ ശുശ്രൂഷ സാമഗ്രികൾ നൽകി. ചടങ്ങിൽ പനത്തടി ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ പ്രസന്ന പ്രസാദ് ഏറ്റുവാങ്ങി.
യൂണിറ്റ് പ്രസിഡൻ്റ് സ്റ്റീഫൻ മലമ്പേൽപ്പിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് ഡയറക്ടർ ഫാ. നോബിൾ പന്തലാടിക്കൽ, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ്, എകെസിസി ഫൊറോന പ്രസിഡൻ്റ് ജോണി തോലമ്പുഴ, പാലിയേറ്റീവ് നഴ്സ് അനിത നോവർ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി റോണി പുഴലിപറമ്പിൽ സ്വാഗതവും, യൂണിറ്റ് ട്രഷറർ സിബി പുതുവീട്ടിൽ നന്ദിയും പറഞ്ഞു.
No comments