വീട്ടിൽ തനിച്ചുണ്ടായിരുന്ന 14 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ഏഴ് വർഷം തടവും പിഴയും
കാഞ്ഞങ്ങാട് : വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 7 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മടിക്കൈ ബങ്കളത്തെ കെ.അശോകനെ 47 യാണ് ഹോസ്ദുർഗ് പോക്സോ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 9 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.2024 മെയ് 15 ന് വൈകീട്ട് 5.30 മണിക്കാണ് കേസിനാസ്പദമായ പീഡനം നടന്നത് . കുട്ടിയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ചു കയറി വീട്ടിൽ തനിച്ചുണ്ടായിരുന്ന 14 വയസുകാരിയെ അശോകൻ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി.എം. സുരേഷ് ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന ടി. വിശാഖ് ആണ്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ.ഗംഗാധരൻ ഹാജരായി.
No comments