കരിന്തളം തലയടുക്കത്ത് കെ.സി.സി.പി എൽ ആരംഭിക്കുന്ന പെട്രോൾ പമ്പിൻ്റെ നിർമ്മാണ പ്രവർത്തനം ചെയർമാൻ ടി.വി. രാജേഷ് സന്ദർശിച്ചു
കരിന്തളം: കെ.സി.സി.പി എൽ കരിന്തളം തലയടുക്കത്ത് ആരംഭിക്കുന്ന പെട്രോൾ പമ്പിൻ്റെ പ്രവർത്തനം ചെയർമാൻ ടി.വി. രാജേഷും മാനേജിംഗ് ഡയക്ടർ ആനക്കൈ ബാലകൃഷ്ണനും വിലയിരുത്തി. 80% പ്രവൃത്തിയും പൂർത്തീക്കിച്ചിട്ടുണ്ട്.ആഗസ്ത് മാസം രണ്ടാം വാരം ഉദ്ഘാടനത്തിന് സജ്ജമാകും. കേരള സർക്കാരിൻ്റ നേരിട്ട് ഉടമസ്ഥതയിലുള്ള KCCPL. എന്ന സ്ഥാപനം നേരത്തേ പാപ്പിനിശ്ശേരി, മാങ്ങാട്ടുപറമ്പ , നാടുകാണി എന്നിവിടങ്ങളിലും പെട്രോൾ പമ്പ് ആരംഭിച്ചിട്ടുണ്ട്. നാലാമത്തെ പെട്രോൾ പമ്പാണ് കരിന്തളം തലയടുക്കത്ത് ആരംഭിക്കുന്നത്. BPCL സെയിൽസ് ഓഫീസർ ശരൺജിത് ഒപ്പമുണ്ടായിരുന്നു. വിവിധങ്ങളായ വൈവിധ്യവൽക്കരണ പദ്ധതികളിലൂടെയാണ് കമ്പനി മുന്നോട്ട് പോകുന്നത്. കോക്കനട്ട്& ഫ്രൂട്ട് പ്രൊസസിംഗ് കോംപ്ലക്സ് ,ഹൈടെക് കയർ ഡിഫൈബറിങ് യൂണിറ്റ് , ഐ ടി ഇൻങ്കുബേഷൻ സെൻ്റർ , സാനി സാനിറ്റൈസർ ഹാൻ്റ് വാഷ്, ഫ്ലോർ ക്ലീനർ , ഡിസ്റ്റിൽഡ് വാട്ടർ അഗ്രി പിത്ത് തുടങ്ങി 15 ഓളം ഉൽപന്നങ്ങൾ വിപണിയിലിറക്കാൻ സാധിച്ചു. അങ്ങിനെ വിറ്റുവരവിലും ലാഭത്തിലും കെ.സി.സി പി എൽ ചരിത്രനേട്ടം കൈവ വരിക്കാനും കഴിഞ്ഞുവെന്ന് ചെയർമാൻ ടി.വി. രാജേഷും മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണനും പറഞ്ഞു.
No comments