Breaking News

കാലിച്ചാമരം പള്ളപ്പാറ സ്വദേശിയായ യുവാവ് വീട്ടിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു


കരിന്തളം: യുവാവ് വീട്ടിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു.കാലിച്ചാമരം പള്ളപ്പാറയിലെ വെളുത്തൻ - കമലാക്ഷി ദമ്പതികളുടെ മകൻ വി രാമകൃഷ്ണൻ ( 42 ) ആണ് വീട്ടിൽ കുഴഞ്ഞുവീണു മരണപ്പെട്ടത്.ഇന്ന് വെളുപ്പിന് ഒരു മണിയോടെ വീട്ടിൽ കുഴഞ്ഞു വീണ  രാമകൃഷ്ണനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.ഭാര്യ: വി ശൈല.മക്കൾ:മൃദുല (ഡിഗ്രി വിദ്യാർഥിനി കാഞ്ഞങ്ങാട്),മിഥുന (പത്താം ക്ലാസ് വിദ്യാർത്ഥിനി കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളി ).സഹോദരങ്ങൾ:ലക്ഷ്മി (മേലാഞ്ചേരി ),രാജു (വരയിൽ),ബാബു (പള്ളപ്പാറ ).

No comments