Breaking News

എലിവിഷം കഴിച്ച് ചികിൽസയിലായിരുന്ന പിലിക്കോട് സ്വദേശിനിയായ 23 കാരി മരിച്ചു


നീലേശ്വരം : എലിവിഷം വിഷം കഴിച്ച് ചികിൽസയിലായിരുന്ന 23 കാരി മരിച്ചു. പിലിക്കോട് കൊല്ലറൊടി സ്വദേശിനി അശ്വതി(23) ആണ് മരിച്ചത്. കഴിഞ്ഞ മാസം 26 ന് ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടിൽ വച്ച് വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കേളേജ് ആശുപത്രിയിൽ ചികിൽസിയിലിരിക്കെ വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെ മരിച്ചു. മൃതദേഹം ഉച്ചയ്ക്ക് കൊല്ലറൊടി ഇകെഎൻ വായനശാലയിൽ പൊതുദർശനത്തിന് വക്കും. വിദ്യാധരന്റെയും വിപി വൽസലയുടെയും മകളാണ്. ആരതി അനിരുദ്ധൻ എന്നിവർ സഹോദരങ്ങളാണ്

No comments