Breaking News

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 %ചുങ്കം ചുമത്തിയ അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്റെ കാടൻ നടപടിക്കെതിരെ തൊഴിലാളികൾ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി


നീലേശ്വരം : ഇന്ത്യൻ ഉത്പന്നങ്ങൾക്ക് രണ്ട് തവണകളായി 50 ശതമാനം ചുങ്കം ചുമത്തിയ അമേരിക്കൻ പ്രസിഡണ്ട്  ട്രംപിന്റെ കാടൻ നടപടിക്കെതിരെ കർഷക മോർച്ചയുടെയും തൊഴിലാളികളുടേയും പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

നിലേശ്വരം മെയിൽ ബസാർ നടന്ന പ്രതിഷേധ പൊതുയോഗം സി.ഐ ടി. യു ജില്ലാ സെകട്ടറി സാബു എബ്രഹാം ഉൽഘാടനം ചെയ്തു. പി.ഭാർഗ്ഗവി അദ്ധ്യക്ഷത വഹിച്ചു. കരുവാക്കാൽ ദാമോദരൻ , പി.പി മുഹമ്മത് റാഫി , ടി.പി ശാന്ത , പാറക്കോൽ രാജൻ , കെ.ഉണ്ണി നായർ വെങ്ങാട്ട്ശശി , എം അസിനാർ , എ. തമ്പാൻ നായർ എന്നിവർ സംസാരിച്ചു. കെ.സതീശൻ സ്വാഗതം പറഞ്ഞു

No comments