പനത്തടി പാറക്കടവിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
പാണത്തൂർ : രാത്രിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന പനത്തടി പഞ്ചായത്തിലെ പാറക്കടവ് ശ്യാമള രവിയുടെ പറമ്പിലെ വാഴകളും, തെങ്ങുകളും നശിപ്പിച്ചു. കൃഷിനാശം സംഭവിച്ച സ്ഥലം വനം വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. പാറക്കടവ് ഭാഗത്ത് സോളാർ ഫെൻസിങ്ങ് ചെയ്തിട്ടുണ്ടങ്കിലും കർണ്ണാടക വനത്തിൽ നിന്നാണ് ആനകൾ ഈ പ്രദേശങ്ങളിൽ എത്തുന്നത്. നിരന്തരമുള്ള കാട്ടാന ശല്യം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
No comments