Breaking News

യുദ്ധ ഭ്രാന്തിനെതിരെ കുട്ടികൾ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരപ്പ മേഖല കമ്മിറ്റി നടത്തിയ സമാധാന ഉത്സവം യുദ്ധ ഭ്രാന്തനെതിരെയുള്ള സന്ദേശമായി


ചായ്യോത്ത് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരപ്പ മേഖല കമ്മിറ്റി ചായ്യോത്ത് എൻ.ജി .സ്മാരക വായനശാല ബാലവേദിയുമായി സഹകരിച്ച് നടത്തിയ സമാധാന ഉത്സവം ലോകത്തെങ്ങും നടക്കുന്ന യുദ്ധ ഭ്രാന്തനെതിരെയുള്ള സന്ദേശമായി. 

സമാധാന സന്ദേശം വിളിച്ചോതുന്ന പാട്ടുകൾ, സഡക്കോ കൊക്ക് നിർമ്മാണം, കവിത -കഥാരചന , പോസ്റ്റർ പ്രചരണം, തുടങ്ങിയ പ്രവർത്തനങ്ങളിൽ അമ്പതോളം കുട്ടികൾ പങ്കെടുത്തു. ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ യഥുനാ മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ ജോയിൻ റ് സെക്രട്ടറി എം .വി .പുരുഷോത്തമൻ, ടി.വി രത്നാകരൻ, പി .വി ശ്രീധരൻ എന്നിവർ ആശംസകൾ നേർന്നു. രാധാകൃഷ്ണൻ.കേ

സുകുമാരൻ ഈയ്യക്കാട്, പാട്ടത്തിൽ രാമചന്ദ്രൻ, ജോർജി ദിമിത്രവ്, ഷാജി. ടി , കെ കുഞ്ഞമ്പു, ശ്രീധരൻ പരപ്പഎന്നിവർ നേതൃത്വം നൽകി. അനുരാജ് .കെ .കെ അധ്യക്ഷം വഹിച്ചു.ശശിധരൻ കെ വി സ്വാഗതവും സുധീര .കെ എ നന്ദിയും പറഞ്ഞു.



No comments