Breaking News

ദുരിതയാത്ര സമ്മാനിച്ചു മാസങ്ങളായി തകർന്ന് കിടക്കുന്ന കാലിക്കടവ് - കുറുഞ്ചേരി റോഡ്


ഭീമനടി : മാസങ്ങളായി തകർന്നു കിടക്കുന്ന കാലിക്കടവ് കുറുഞ്ചേരി റോഡിനോട് വാർഡ് മെമ്പറും പഞ്ചായത്ത് ഭരണാധികാരികളും കാണിക്കുന്ന അനാസ്ഥക്കെതിരെ കാലിക്കടവ് നവോദയ സംഘം പ്രതിക്ഷേധിച്ചു.

ദിനംപ്രതി അനവധി സ്കൂൾ വാഹനങ്ങളും, കെ.എസ്ആർടിസി ബസുകളും മറ്റ് വാഹനങ്ങളും കടന്നുപോകുന്ന പഞ്ചായത്തിലെ പ്രധാന റോഡാണ് കാലിക്കടവ് കുറുഞ്ചേരി റോഡ് കുവപ്പാറ കോളനി, കുവപ്പാറ സബ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിപ്പെടാൻ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. തകർന്ന സ്ഥലത്ത് വെള്ളം കെട്ടി നിൽക്കുന്നതിനാൽ റോഡിൽ രൂപപ്പെട്ടിരിക്കുന്ന കുഴിമനസിലാകാതെ നിരവധി സ്ത്രികൾ'ഇരുചക്ര വാഹനങ്ങളിൽ കടന്ന് പോകുമ്പോൾ അപകടം സംഭവിക്കുക ഇവിടെ പതിവാണ്. സൈഡിലെ അശാസ്ത്രീയമായ ട്രൈനേജ് നിർമ്മാണമാണ് റോഡിലെ വെള്ള കെട്ടിന് കാരണം. കഴിഞ്ഞ പഞ്ചായത്ത് ബജറ്റിൽ മേൽ പറഞ്ഞ റോഡിൻ്റെ ടാറിങ്ങിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും മഴ മാറി ടാറിങ് പ്രവർത്തി ആരംഭിക്കുന്നതുവരെ താൽക്കാലികമായ ഒരു പരിഹാരം അധ ക്രിതരുടെ ഭാഗത്തും നിന്നും ഉണ്ടാകണമെന്നും സംഘം ആവശ്യപ്പെട്ടു

യോഗത്തിൽ പ്രസിഡണ്ട് ആൻ്റണി ജോസഫ്, സെക്രട്ടറി ടോണി ജോസഫ്, സ്കറിയ ഫിലിപ്പ്, സാ ജൂ മാരൂർ, സണ്ണി സി. ജെ, സന്തോഷ്, രാജൂ കെ തുടങ്ങിയവർ പ്രസംഗിച്ചു

No comments