കെട്ടിട ഉടമ മൂന്നാം നിലയില്‍ നിന്നും താഴെ വീണു, പരിക്ക് ഗുരുതരം
മാവുങ്കാല്‍: നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴെ വീണ് കെട്ടിട ഉടമയ്ക്ക് ഗുരുതരം. അതിഞ്ഞാലില്‍ ആര്‍ ജെ അലൂമിനിയം ഫാബ്രിക്കേഷന്‍ ബിസിനസ് നടത്തുന്ന വെള്ളിക്കോത്ത് പെരളത്തെ ഏഴുപ്ലാക്കല്‍ റോയി ജോസഫിനാണ് (48) ഞായറാഴ്ച വൈകിട്ട് മൂലക്കണ്ടത്തെ കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റത്.
റോയിയും കരാറുകാരന്‍ നരേന്ദ്രനും മൂന്നാം നിലയില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. നിര്‍മ്മാണം സംബന്ധിച്ച് ഇരുവരും തര്‍ക്കമുണ്ടായി എന്നാണ് പറയുന്നത്. തുടര്‍ന്ന് റോയിയെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗലാപുരം കെ എം സി ആശുപത്രിയിലേക്ക് കൊണ്ടു പോയി. മംഗലാപുരത്തേക്ക് പോകുന്നതിനിടയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും കരാറുകാരന്‍ എന്നെ തള്ളിയിട്ടതാണെന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യ ജിന്‍സിയോടും മറ്റുള്ളവരോടും റോയി പറഞ്ഞു. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിഐപി അജിത്ത്കുമാര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. മൂലക്കണ്ടത്ത് സ്വ ന്തം ഷോപ്പ് തുടങ്ങാനാണ് മൂന്നുനില കെട്ടിടം നിര്‍മ്മിക്കുന്നത്
No comments