ജില്ലാശുപത്രിക്കുള്ളിൽ രാത്രി പട്ടികൾ കയറിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡി. എം. ഒ ഓഫീസിലേക്ക് തള്ളികയറാൻ ശ്രമിച്ച യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു
കാഞ്ഞങ്ങാട് : ജില്ലാശുപത്രിക്കുള്ളിൽ രാത്രി പട്ടികൾ കയറിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡി. എം. ഒ ഓഫീസിലേക്ക് തള്ളികയറാൻ ശ്രമിച്ച യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് യു.ഡി.വൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.എം.ഒ ഓഫീസ് ഉപരോധിച്ചത്. ഡിഎം . ഒയെ കാണാൻ പൊലീസ് അനുവദിക്കാതെ വന്നതോടെയാണ് തള്ളികയറാൻ ശ്രമിച്ചത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നേതാക്കളായ ഷിബിൻ ഉപ്പിലിക്, നൗഷാദ് മണിക്കോത്ത്, രതീഷ് കാട്ടുമാടം നദീർ കൊത്തിക്കാൽ, ശരത് മരക്കാപ്പ്, കൃഷ്ണ ലാൽ, റമീസ് ആറങ്ങാടി, എച്ച്.ആർ. വിനീത് എന്നിവരാണ് അറസ്റ്റിലായത്.
No comments