വീട്ടുപറമ്പിലെ തെങ്ങിൽ കയറിയ ബീഡിത്തൊഴിലാളി വീണു മരിച്ചു
നീലേശ്വരം: വീട്ടുപറമ്പിലെ തെങ്ങിൽ കയറിയ ബീഡിത്തൊഴിലാളി വീണു മരിച്ചു. അച്ചാംതുരുത്തി സ്വദേശി ആറിൽ പദ്മരാജൻ -58 ആണ് മരിച്ചത് ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരു ന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതരായ ആറിൽ മലപ്പിൽ അമ്പുവിന്റെയും ആറിൽ മാണിക്യത്തിന്റെയും മകനാണ്.
ഭാര്യ: ഉഷ(കുഴിഞ്ഞടി, പെട്രോൾ പമ്പ്). മക്കൾ: അഖില പുനെ, അഷി ത(വിദ്യാർഥിനി). സഹോ ദരങ്ങൾ: സിദ്ധാർഥൻ(അ ക്കാം തുരുത്തി), വാസ ന്തി(നാലിലാംകണ്ടം), സു പ്രിയ (കാലിക്കടവ്).
No comments