Breaking News

ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ് : കുണ്ടുംകുഴി ജി എച്ച് എസ് എസിന് ഓവറോൾ കീരിടം


കാഞ്ഞങ്ങാട് : മഴയിലും ആവേശം ചോരാതെ ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ് .ആതി ഥാരായ കുണ്ടുംകുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ  96 പോയിൻ്റ് നേടി ഓവറോൾ കീരിടം സ്വന്തമാക്കി. 30 പോയിൻ്റ് നേടി സഹൃദയ തട്ടുമ്മൽ രണ്ടാം സ്ഥാനവും 16 പോയിൻ്റ്  നേടി സെൻറ് തോമസ് എച്ച് എസ് എസ് തോമാപുരം മൂന്നാം സ്ഥാനവും സ്വന്തമാക്കി.ജില്ലാ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരത്തോടെ ജില്ലാ വടംവലി അസോസിയേഷനും കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായിട്ടാണ്  ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ്  കുണ്ടംകുഴിയിൽ സംഘടിപ്പിച്ചത്.

സി എച്ച് കുഞ്ഞമ്പു എംഎൽഎ മത്സരം. ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എം.മാധവൻ അധ്യക്ഷനായി. വടംവലി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്  പി രഘുനാഥ്, സംസ്ഥാന ജോയിൻ്റ്  സെക്രട്ടറി പ്രവീൺ മാത്യു,സ്കൂൾ മുൻ എസ് എം സി ചെയർമാൻമാരായ

 കെ.മുരളീധരൻ, പി കെ ഗോവിന്ദൻ ലായൺസ് ക്ലബ്ബ് പ്രസിഡന്റ് രവിചന്ദ്രൻ കുണ്ടംകുഴി, സ്റ്റാഫ് സെക്രട്ടറി എം രാധാകൃഷ്ണൻ മാസ്റ്റർ,അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ പി അരവിന്ദാക്ഷൻ, സെക്രട്ടറി എം വി രതീഷ് വെള്ളച്ചാൽ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് എം ധന്യ ട്രോഫികൾ വിതരണം ചെയ്തു.

ജില്ലയിലെ വിവിധ  സ്കൂളുകളിൽ നിന്നും

ക്ലബ്ബുകളിൽ നിന്നുമായി

85 ടീമുകളിലായി

850 കായിക താരങ്ങളാണ് 

വിവിധ കാറ്റഗറികളിലായി

 മത്സരിച്ചത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് 

ഒരു ജില്ലാ വടംവലി ചാമ്പ്യൻഷിപ്പിൽ ഇത്രയും

കായിക താരങ്ങൾ പങ്കെടുക്കുന്നത്.  

സംസ്ഥാന മത്സരത്തിനുള്ള  

ജില്ലാ ടീമിനെ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുത്തു.

  നൂറ് കണക്കിന് ജനങ്ങൾ 

മൽസരത്തിന്

 സാക്ഷ്യം വഹിക്കാൻ  ഒഴുകിയെത്തി. മനോജ് അമ്പലത്തറ,

കൃപേഷ് മണ്ണട്ട, റീജു മാസ്റ്റർ, ബാബു  കോട്ടപ്പാറ, വാസന്തി ടീച്ചർ , സജിത്ത് മാസ്റ്റർ അതിയാമ്പൂർ , 

സുനിൽ നോർത്ത് കോട്ടച്ചേരി,

 അബുജാക്ഷൻ ആലാമിപ്പള്ളി,

രാജീവൻ ഏഴാംമൈൽ,ഹരിപ്രിയ മിങ്ങോത്ത്, ഗംഗാ കൃപേഷ്, ശ്രീജിത്ത് മുക്കൂട്ട്, മീത്താമാമ്മൻ,വിശ്രുത കീഴൂർ,കൃതി മധൂർ

 ഏയ്ഞ്ചാൽ പോൾ 

 തുടങ്ങിയവർ മത്സരം നിയന്ത്രിച്ചു. മൽസര വിജയികൾ യഥാക്രമം:

അണ്ടർ 13 ബോയിസ്: ജി വി എച്ച്എസ്എസ്  

അമ്പലത്തറ,

ശാന്ത മെമ്മോറിയൽ യുപി സ്കൂൾ എടത്തോട്,

ജി എച്ച് എസ് എസ് കുണ്ടംകുഴി

അണ്ടർ 13 ഗേൾസ്: 

ജിഎച്ച്എസ്എസ് ചായോത്ത്, ജിഎച്ച്എസ്എസ് കുണ്ടംകുഴി, ജിഎച്ച്എസ്എസ് പരപ്പ .അണ്ടർ 15 ബോയിസ്: ജിഎച്ച്എസ്എസ്

കുണ്ടംകുഴി,സ്പോർട്സ് ക്ലബ് കുണ്ടംകുഴി,

ജി ആർ എഫ് സി വെള്ളച്ചാൽ ,

അണ്ടർ 15 ഗേൾസ്:

ജി എം ആർ  എച്ച് എസ് എസ് പരവനടുക്കം,

ജിഎച്ച്എസ്എസ്  കുണ്ടംകുഴി, 

ജിഎച്ച്എസ്എസ് ബന്തടുക്ക .

അണ്ടർ 17 ബോയിസ്:

ജിഎച്ച്എസ്എസ്  കൈക്കോട്ട് കടവ്,

ജിഎച്ച്എസ്എസ്  കുണ്ടംകുഴി, 

സെൻറ് ജൂഡ്സ്  വെള്ളരിക്കുണ്ട്.

 അണ്ടർ 17 ഗേൾസ്:

ജിഎച്ച്എസ്എസ്  കുണ്ടംകുഴി, ജി എച്ച് എസ് എസ്  പരപ്പ,

ജി എം ആർ  എച്ച് എസ് എസ് പരവനടുക്കം.

17 മിക്സഡ് :

ജിഎച്ച്എസ്എസ്  കുണ്ടംകുഴി.ജിഎച്ച് എസ് എസ്

ബാനം, സെന്റ് ജൂഡ്സ് വെള്ളരിക്കുണ്ട്.

അണ്ടർ 19 ബോയിസ്

ജിഎച്ച്എസ്എസ്  കുണ്ടംകുഴി, 

സെൻറ് തോമസ് തോമാപുരം, 

ജി വി എച്ച് എസ് എസ് അമ്പലത്തറ.

അണ്ടർ 19 ഗേൾസ് 

ജിഎച്ച്എസ്എസ്  കുണ്ടംകുഴി, ജിഎച്ച്എസ്എസ് ബളാൽ,ജിഎച്ച്എസ് ചായ്യോത്ത്,

 അണ്ടർ 19 മിക്സഡ് :

ജിഎച്ച്എസ്എസ്  കുണ്ടംകുഴി, 

.സെൻറ് തോമസ് തോമാപുരം, സെൻറ് ജൂഡ്സ് വെള്ളരി കണ്ട് ..സീനിയർ  വനിത വിഭാഗം: ടീം ഫോർട്ട് റോക്ക് കോട്ടപ്പാറ,

സ്പോർട്സ് ക്ലബ് കുണ്ടംകുഴി .സീനിയർ പുരുഷ വിഭാഗത്തിൽ 600 640, 580 കിലോ വിഭാഗത്തിൽ സൗഹൃദയ തട്ടുമ്മൽ ഒന്നാം സ്ഥാനം നേടി,

600,640 കിലോ വിഭാഗത്തിൽ യഥാക്രമം സ്പോർട്സ് ക്ലബ്ബ്

കുണ്ടംകുഴിയും ,അംബേദ്കർ കോടോത്തും രണ്ടാം സ്ഥാനവും നേടി. നാല് കോർട്ടുകളിൽ ആയിട്ടാണ് മത്സരം നടന്നത്.




ഫോട്ടോ:ഓവറോൾ ചാമ്പ്യന്മാരായ കുണ്ടംകുഴി ജിഎച്ച്എസ്എസ്


No comments