ചിങ്ങം ഒന്ന് കർഷകദിനത്തോടനുബന്ധിച്ച് യുവ ഗോത്ര കർഷകൻ പ്രഭാകരൻ അരയാർപ്പള്ളത്തിനെ ഭാരതീയ ജനത പാർട്ടി പട്ടികവർഗ്ഗ മോർച്ച ആദരിച്ചു
കള്ളാർ : ചെറുപ്രായത്തിൽ തന്നെ അച്ഛനിൽ നിന്ന് പകർന്നു കിട്ടിയ കൃഷിയുടെ ബാലപാഠങ്ങൾ സ്വായത്തമാക്കി സ്വന്തമായി കൃഷി ഏറ്റെടുത്തു മണ്ണിനെ പൊന്നാക്കി മാറ്റി പൊതുസമൂഹത്തിൽ അറിയപ്പെടുന്ന കർഷകനായി മാറിയ പ്രഭാകരൻ അരയാർ പള്ളത്തിന് ബി.ജെ.പി പട്ടിക വർഗ്ഗ മോർച്ചയുടെ ആദരം. പട്ടികവർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിബു പാണത്തൂർ പ്രഭാകരന്റെ വീട്ടിലെത്തി അദ്ദേഹത്തെ പൊന്നാട അണിയിച്ചു ആദരിച്ചു. മുൻ വർഷം കള്ളാർ ഗ്രാമ പഞ്ചായത്തിൽ നിന്നും മികച്ച നെൽ കർഷകനുള്ള പുരസ്‌കാരം നൽകി പ്രഭാകരനെ ആദരിച്ചിരുന്നു. തൻ്റെ ഒന്നര ഏക്കർ വരുന്ന കൃഷിയിടത്തിൽ ഒരേക്കറിൽ തെങ്ങ്, കമുക്, റബർ കൃഷികളും, അര എക്കറിൽ നെൽകൃഷിയും, കൊയ്ത്തു കഴിഞ്ഞതിനു ശേഷം പച്ചക്കറി കൃഷിയും ചെയ്തു വരുന്ന സമ്മിശ്ര കർഷകനാണ് പ്രഭാകരൻ അരയാർപള്ളം. കള്ളാർ ഗ്രാമ പഞ്ചായത്തിലെ അരയാർപ്പള്ളം ഊരിലെ പാരമ്പര്യ കർഷകൻ പരേതനായ പരപ്പ നാർക്കളന്റെ മകനാണ് പ്രഭാകരൻ. ബി.ജെ.പി വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി അംഗം രാധാകൃഷ്ണൻ തേമനം പുഴ, ബൂത്ത് പ്രസിഡണ്ട് വേണു അടോട്ടുകയ, ഹരീഷ് മുണ്ടമാണി, രൂപേഷ് വേണു അടോട്ടുകയ എന്നിവരും സംബന്ധിച്ചു.
No comments