ബളാൽ കൃഷിഭവൻ നേതൃത്വത്തിൽ മാലോത്ത് കർഷക ദിനം ആചരിച്ചു ഇ.ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു
ബളാൽ: ബളാൽ ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻറെയും സംയുക്താഭിമുഖ്യത്തിൽ 2024 ഓഗസ്റ്റ് 17 (1201 ചിങ്ങം ഒന്ന് ) ഞായറാഴ്ച്ച മാലോത് ടൗണിൽ നിന്നും ഘോഷയാത്രയായി ചെന്ന് മാലോത്ത് യോഗ സെൻറ്റർൽ വച്ച് കർഷക ദിനം സമുചിതമായി ആചരിച്ചു. ചിങ്ങം ഒന്നിന് കൃഷിഭവൻറെയും സംയുക്താഭിമുഖ്യത്തിൽ മാലോത്ത് ടൗണിൽ നിന്നും ഘോഷയാത്രയായി ചെന്ന് മാലോത്ത് യോഗ സെൻറ്റർൽ കർഷകദിനാഘോഷ പരിപാടികൾ ആരംഭിച്ചു . ബളാൽ കൃഷി ഓഫീസർ ശ്രീ നിഖിൽ നാരായണൻ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ജനപ്രതിനിധികളെയും ആദരിക്കപ്പെടേണ്ടുന്ന കർഷരെയും മറ്റു പ്രതിനിധികളെയും കർഷക സമൂഹത്തെ ഒന്നാകെയും സ്വാഗതം ചെയ്യുകയും ചെയ്തു. ബഹു. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാജു കട്ടക്കയം അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. ബഹു: കാഞ്ഞങ്ങട് എം എൽ എ ശ്രി ഇ ചന്ദ്രശേഖരൻ പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ചു. കാട്ടു മൃഗങ്ങളിൽ നിന്നും വിളകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കർഷകർക് അവരുടെ ഉത്പന്നങ്ങൾക്ക് ഉചിതമായ വിലയും വിപണിയും ഉറപ്പാക്കുന്നതിതിനായി സർക്കാർ നടത്തുന്ന ഇടപെടലുകളെ ക്കുറിച്ചും കൃഷിഭവനുകളിലൂടെ കൃഷിക്കാരെ എല്ലാം ഒന്നിച്ചു കൊണ്ടുവരുവാനും അവരുടെ പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കുവാനും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ആദരിക്കപ്പെടേണ്ടുന്ന കർഷകർക്കും കർഷക തൊഴിലാളിക്കും മുതിർന്ന കർഷകനും പൊന്നാടയണിക്കുകയും ഉപഹാര വിതരണവും ക്യാഷ് അവാർഡ് വിതരണവും നടത്തി ആദരിക്കുകയും ചെയ്തു. ആദരിക്കപ്പെട്ട കർഷകർ
1) ശ്രീ സച്ചിൻ ജി പൈ ഇടത്തോട് ( മികച്ച യുവ കർഷകൻ- കൂൺ കൃഷി)
2) ശ്രി മാത്യു വി സി വടക്കേമുറിയിൽ ചെമ്പൻചേരി (മുതിർന്ന കർഷകൻ )
3) ശ്രി ബേബി എൻ ജെ ഞാവള്ളിക്കുന്നേൽ വള്ളിക്കടവ് ( മികച്ച ജൈവ കർഷകൻ
4) ശ്രി തോമസ് മാത്യു വരിക്കാപ്പറമ്പിൽ ബളാൽ (മികച്ച ശുദ്ധജല മത്സ്യ കര്‍ഷകൻ)
5) ശ്രിമതി ബിന്ദു ജേക്കബ് കരിമ്പിനാക്കുഴിയിൽ ( മികച്ച ഔഷധകൃഷി കർഷക)
6) ശ്രിമതി ആൻസി പണക്കാട്ട് പാടി (മികച്ച ക്ഷീര കർഷക)
7) ശ്രിമതി മോളി ജോസഫ് പഴന്താനത് മാലോത് (മികച്ച വനിതാ കർഷക)
8) ശ്രി കോരൻ രാരീരം വീട് മരുതുംകുളം ( മികച്ച എസ് ടി കർഷകൻ)
9) കുമാരി രാജി നാരായണൻ പൂവത്തുമൊട്ട ചുള്ളി ( മികച്ച വിദ്യാർത്ഥി കർഷക)
വേദിയില്‍ ഉള്ള മുതിര്‍ന്ന കർഷകൻ: കുര്യാക്കോസ് കെ ജെ കിഴക്കിനാത്ത് കൊന്നക്കാട്
പ്രസ്തുത പരിപാടിയിൽ കാസർകോട് ജില്ല കൃഷി ഡപ്യൂട്ടി ഡയറക്ടർ ശ്രീമതി സുമ ഡി എൽ പദ്ധതി വിശദീകരണം നടത്തി
ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജോമോൻ ജോസ്,
കർഷകരെ പൊന്നാടയണിയിച്ചു
പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ ഭൂപേഷ് എം മെമ്പർ ശ്രീ ഷോബി ജോസഫ് എന്നിവർ ക്യാഷ് അവാർഡുകൾ വിതരണം
ചെയ്തു
പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി രേഖ സി മുതിര്‍ന്ന കർഷക
തൊഴിലാളിയെ ആദരിച്ചു തുടർന്ന് ആശംസകളർപ്പിച്ച് ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ്
പ്രസിഡണ്ട് ശ്രീമതി എം. രാധാമണി വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ചെയർമാൻ ശ്രീ എൻ ജെ മാത്യു ശ്രീമതി മോൻസി ജോയ് (ചെയർപേഴ്സൺ ക്ഷേമ കാര്യ
സ്റ്റാന്റിംഗ് കമ്മിറ്റി ) ശ്രീ അബ്ദുൽ ഖാദർ (ചെയർമാൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്
കമ്മിറ്റി), വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. രാവിലെ 10
മാണി മുതൽ കർഷകർക് സൗജന്യമായി SMAM രജിസ്‌ട്രേഷൻ നടത്തിക്കൊടുത്തു കൂടാതെ
നൂതന കൃഷി യന്ത്രങ്ങളുടെ പ്രദർശനവും നടത്തി. ശേഷം ബളാൽ കൃഷി അസിസ്റ്റന്റ്
ശ്രീ. ശ്രീഹരി വി നന്ദി അർപ്പിച്ച് സംസാരിച്ചു.
No comments