25.92 ലിറ്റർ കർണ്ണാടക നിർമ്മിത വിദേശ മദ്യവുമായി കാസർഗോഡ് സ്വദേശിയായ യുവാവ് അറസ്റ്റിൽ
കാസർകോട്: 25.92 ലിറ്റർ കർണ്ണാടക നിർമ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. കു, ഉജിരക്കരെ ബ്രഡുക്ക വീട്ടിൽ വി.എൻ മനോജ് കുമാറി(40)നെയാണ് കറന്തക്കാട്ട് വച്ച് എക്സൈസ് ഇൻസ്പെക്ടർ എൻ. സൂരജും സംഘവും അറസ്റ്റു ചെയ്തത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.പി വിനോദൻ, പ്രിവന്റീവ് ഓഫീസർ കെ. ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി.ടി ഷംസുദ്ദീൻ, എം.അനുരാഗ്, ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവരും മദ്യവേട്ട നടത്തിയ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
No comments