Breaking News

ചങ്ങാതിക്ക് ഒരു ഓണക്കിറ്റ് നൽകി മാലോത്ത് കസബ എൻഎസ്എസ് യൂണിറ്റ്


മാലോത്ത് കസബ സ്കൂൾ നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ ചങ്ങാതിക്കൊരു ഓണക്കിറ്റ് വിതരണം ചെയ്തു . ആഘോഷവേളകളിൽ കൈത്താങ്ങ് ആകുന്ന സ്കൂളിലെ ഇത്തരം കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് സ്കൂൾ പ്രിൻസിപ്പാൾ മിനി പോൾ അഭിപ്രായപ്പെട്ടു. പിടിഎ പ്രസിഡണ്ട് സനോജ് മാത്യു, മുൻ പിടിഎ വൈസ് പ്രസിഡണ്ട് കൃഷ്ണൻ  എ വി ,പ്രോഗ്രാം ഓഫീസർ ബാലാമണി പി ബി, എ ലീഡർമാരായ ആൽഫ മരിയ, ആൽബിൻ ജിനോ എന്നിവർ പങ്കെടുത്തു.

No comments