കർഷക ദിനത്തിൽ കർഷക കോൺഗ്രസ്സ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ കർഷകരുടെകണ്ണീർ ദിനമായി ആചരിച്ചു
വെള്ളരിക്കുണ്ട് : കർഷക ദിനത്തിൽ കർഷക കോൺഗ്രസ്സ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ കർഷകരുടെ കണ്ണീർ ദിനമായി ആചരിച്ചു.
ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.നോബിൽ മാത്യു അധ്യക്ഷതവഹിച്ചു. ഡീ. സി. സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ.. ഡോ. ടിറ്റോ. ബാബു കോഹിനൂർ..ഷോബി ജോസഫ് സി. വി. ബാലകൃഷ്ണൻ. ജോസഫ് വർക്കി എന്നിവർ പ്രസംഗിച്ചു.
പ്രകടനമായി എത്തിയ പ്രവർത്തകർ കർഷകരുടെ ന്യായമായ ആവശ്യങ്ങൾക്കായി അനിശ്ചിതകാല സത്യാഗ്രഹം അനുഷ്ഠിച്ചു വരുന്ന കർഷക സ്വാരാജ് പന്തലിൽ എത്തി ഷാൾ അണിയിച്ചു. പ്രകടനത്തിന് അലക്സ് നേടിയകാലയിൽ. ജോണി കൊലമ്പുഴ. സിബിച്ചൻ പുളിങ്കാല. സി. ഒ. സജി.എന്നിവർ നേതൃത്വം നൽകി..
No comments