വെള്ളരിക്കുണ്ടിൽ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് ശക്തമായ പിന്തുണ നൽകും ; യു ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റി
കാഞ്ഞങ്ങാട് : കർഷരുടെ പൊതു സമരവേദിയുടെ മുദ്രാവാക്യങ്ങൾ ഭരണകൂടം ചെവിക്കൊള്ളണമെന്നും കേന്ദ്ര സംസ്ഥാന ഗവൺമെൻ്റുകൾ പഴയ വന, വന്യജീവി നിയമങ്ങൾ പൊളിച്ചെഴുതി തകരുന്ന കാർഷികമേഖലയെ സംരക്ഷിക്കണമെന്നും മനുഷ്യജീവനെ മൃഗങ്ങൾക്ക് ഇരയാക്കുന്ന നയങ്ങൾ തിരുത്തണമെന്നും, വന നിയമവും ആദിവാസി ജനതയുടെ കഷ്ടപ്പാടുകളും പഠനവിധേയമാക്കി നടപടികൾ സ്വീകരിക്കണമെന്നും കാഞ്ഞങ്ങാട് ചേർന്ന യു ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു ഇതിൻ്റെ ഭാഗമായി മലയോര കേന്ദ്രമായ വെള്ളരിക്കുണ്ടിൽ നടക്കുന്ന അനിശ്ചിതകാല
സത്യാഗ്രഹ സമരത്തിന് ശക്തമായ പിന്തുണ നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പ്രതിപക്ഷ നേതാവിൻ്റെ നേത്യത്വത്തിൽ തീരദേശ, മലയോര മേഖലകളിലെയും ആരോഗ്യ, വിദ്യാഭ്യാസ, ആദിവാസി മേഖലകളിലെ യഥാർത്ഥ പ്രശ്നങ്ങൾ പഠിച്ച് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിന് രാഷ്ട്രീയതീതമായി പൊതു, പരിസ്ഥിതി, സാമൂഹ്യ പ്രവർത്തകരെ
പങ്കെടുപ്പിച്ച് അടുത്ത മാസം കാസറഗോഡ് മുൻസിപ്പൽ ടൗൺ ഹാളിൽ വിഷയാവതരണവും ചർച്ചകളും നടക്കും തുടർന്ന് തൃക്കരിപ്പൂരിൽ മഹാ പൊതുസമ്മേളനം നടത്താനും യുഡിഎഫ് ജില്ലാ കമ്മിറ്റി എടുത്ത തീരുമാനത്തെ പൂർണ്ണമായും വിജയിപ്പിക്കുമെന്ന് മണ്ഡലം ഭാരവാഹികൾ അറിയിച്ചു.
ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി ഉൽഘാടനം ചെയ്തു നിയോജക മണ്ഡലം ചെയർമാൻ പ്രിൻസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ ,ബഷീർ വെള്ളിക്കോത്ത് , കൂക്കൾ ബാലകൃഷ്ണൻ , വി.കമ്മാരൻ, അഡ്വ .പി .വി സുരേഷ്
വൺ ഫോർ അബ്ദുൾ റഹിമാൻ, ഭാവനൻ ചോയ്യംകോട് , പി.വി.തമ്പാൻ , അബ്ദുൽ റഹ്മാൻ വൺ ഫോർ , ബദ്റുദ്ദീൻ കെ കെ
ഉമേശന്‍ ബേളൂർ , മുഹമ്മദ് കുഞ്ഞി കെ , എം പി ജാഫർ , സക്കറിയ വടാന എന്നിവർ സംസാരിച്ചു
No comments