മതിയായ രേഖകൾ ഇല്ലാതെ കെ.എസ് .ആർ .ടി സി ബസിൽ കടത്തിയ 20, 80000 രൂപ പിടികൂടി
കാസർകോട്: മതിയായ രേഖകൾ ഇല്ലാതെ കെ.എസ് .ആർ .ടി സി ബസിൽ കടത്തിയ 20, 80000 രൂപ പിടികൂടി. ദക്ഷിണ കർണ്ണാടക സ്വദേശി ജയശീല പുട്ടണ്ണ ഷെട്ടി (52) യിൽ നിന്നാണ് പണം പിടികൂടിയത്. മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാർ, ഇൻസ്പെക്ടർ ജിനു ജയിംസ്, പ്രിവന്റീവ് ഓഫീസർ ജിജിൻഎം.വി, ബാബു രാജൻ, സി.ഇ .ഒ മാരായ ടി.വി. സജിത്ത്കുമാർ, പി.കെ. സുനിൽകുമാർ എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. സതീശൻ നാലു പുരയ്ക്കലിന്റെ നേതൃത്വത്തിലുള്ള കെമു ടീമും ഉണ്ടായിരുന്നു. മംഗ്ളൂരുവിൽ നിന്നു കാസർകോട്ടേക്ക് വരികയായിരുന്നു ബസ്
No comments