Breaking News

രക്തദാന ക്യാമ്പ് ഒരുക്കി മാതൃകയായി മാലോത്ത് കസബ എൻഎസ്എസ് യൂണിറ്റ്

മാലോം : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മാലോത്ത് കസബയിലെ നാഷണൽ സർവീസ് സ്കീം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ "ജീവദ്യുതി" എന്ന പേരിൽ രക്തദാന ക്യാമ്പ്  സ്കൂളിൽ  സംഘടിപ്പിച്ചു. വാർഡ് മെമ്പർ ജെസ്സി ടോമി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സാവിത്രി കെ അധ്യക്ഷത വഹിച്ചു.136 തവണ രക്തദാനം ചെയ്ത് മാതൃകയായ ബഷീർ അരീക്കോടൻ മുഖ്യാതിഥിയായിരുന്നു.തുടർന്ന്  രക്തദാനത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു. ഒരു മനുഷ്യന് തൻറെ ആരോഗ്യകരമായ ജീവിതകാലയളവിൽ അനേക തവണ രക്തം ദാനം ചെയ്യുന്നതുകൊണ്ട് ശരീരത്തിന് ഗുണകരമാണെന്ന വസ്തുത കുട്ടികൾ ഏറെ കൗതുകത്തോടെ കേട്ടു.

          സ്കൂൾ പ്രിൻസിപ്പാൾ  മിനി പോൾ സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബാലാമണി പി ബി നന്ദിയും പറഞ്ഞു.

No comments