Breaking News

കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലേണേർസ് സപ്പോർട്ട് സെൻ്റർ അനുവദിച്ചു


പടന്നക്കാട്: ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കാസർഗോഡ് ജില്ലയിലെ രണ്ടാമത്തെ ലേണേർസ് സപ്പോർട്ട് സെൻറർകാഞ്ഞങ്ങാട് നെഹ്റു കോളേജിൽ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദൂര വിദ്യാഭ്യാസത്തിന് മാത്രമായി കേരളത്തിൽ ആരംഭിച്ച ആദ്യ സർവകലാശാലയാണ് ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി.
യു.ജി സി യുടെ അംഗീകാരമുള്ള സർവ്വകലാശാലയിൽ
കേരളത്തിലെ മറ്റ് സർവകലാശാലകൾ നടത്തുന്ന ബിരുദ, ബിരുദാനന്തര ബിരുദ, ഹ്രസ്വ കാല കോഴ്സുകളായി നിരവധി പഠനവിഭാഗങ്ങൾപ്രവർത്തിക്കുന്നുണ്ട്


സർവകലാശാല നൽകുന്ന എല്ലാ പ്രോഗ്രാമുകളും യൂ.ജി.സി അംഗീകരിച്ചതും പി എസ്.സി, യു.പി.എസ്.സി മറ്റു പരീക്ഷാ ബോർഡുകൾ,സർവ്വകലാശാലകൾ,റിക്രൂട്ടുമെന്റ് ഏജൻസികൾ അംഗീകരിച്ചതുമാണ്. ഇഷ്ടമുള്ള വിഷയത്തിന് ചേരാനും അതോടൊപ്പം ഇരട്ട ബിരുദം നേടാനുമുള്ള അവസരം ഓപ്പൺ യൂണിവേഴ്സിറ്റി നൽകുന്നുണ്ട്
ജോലി ചെയ്യുന്നവർക്കും,തൊഴിൽ രഹിതർക്കും, ഗൃഹസ്ഥർക്കും സർവകലാശാലയുടെ വിവിധ കോഴ്സുകൾക്ക് ചേരാവുന്നതാണ്.
കോഴ്സുകളിൽ ചേരുന്ന അർഹത ഉള്ളവർക്ക് സ്കോളർഷിപ്പ്, ഇ ഗ്രാൻസ്
പോലുള്ള സാമ്പത്തിക സഹായങ്ങളും ലഭിക്കും. ഹാജർ നിർബന്ധമില്ല.വിദഗ്ദ്ധരായ അധ്യാപകരുടെ ക്ലാസുകളും ശാസ്ത്രീയമായുള്ള സ്റ്റഡി മെറ്റീരിയലുകളും ലേണർസ് സപ്പോർട്ട് സെൻ്ററുകളിൽ ലഭ്യമാണ്.
നെഹ്റു കോളേജിൽ സർവ്വകലാശാലയുടെ പരീക്ഷാ കേന്ദ്രം കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിച്ചു വരുന്നുണ്ട്.
സർവകലാശാലയിൽ വിവിധ
കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള
അവസാന തീയ്യതി സെപ്തംബർ 10 ആണ്.


No comments