അന്തരിച്ച മുൻ എംഎൽഎ എം നാരായണന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളുടെ എളേരിത്തട്ടിൽ സംസ്കരിച്ചു
എളേരി : മുൻ എംഎൽഎ എം നാരായണന് നാടിന്റെ അന്ത്യാഞ്ജലി. നീലേശ്വരം തേജസ്വിനി സഹകരണ ആശുപ്രതിയിൽനിന്നും രാവിലെ 10.15 ഓടെ മൃതദേഹം മടിക്കൈ ബങ്കളത്ത് എത്തിച്ചു. ബങ്കളം സൗഹൃദ വായനശാലയിലും വീട്ടിലും കാഞ്ഞങ്ങാട് ടൗൺഹാളിലും തുടർന്ന് എളേരിത്തട്ടിലെ വീട്ടിലും പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, ബങ്കളം കുഞ്ഞികൃഷ്ണൻ, കെ എസ് കുര്യാക്കോസ്, കരുണാകരൻ കുന്നത്ത്, ജയരാജൻ എന്നിവർ ചേർന്ന് രക്തപതാക പുതപ്പിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ്ചന്ദ്രൻ, സിപിഐ എം ജില്ല കമ്മിറ്റിയംഗങ്ങളായ സി പ്രഭാകരൻ, പി സി സുബൈദ, ഏരിയാ സെക്രട്ടറി എം രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് പ്രീത, ടി കെ രവി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ, ഉദിനൂർ സുകുമാരൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പ്രമോദ് കരുവളം, കെ വി ഗോവിന്ദൻ, പി പി രാജു, മാമുനി വിജയൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.കാഞ്ഞങ്ങാട് ടൗൺ ഹാളിൽ പൊതുദർശനത്തിനവച്ച മൃതദേഹത്തിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ, കലക്ടർ കെ ഇമ്പശേഖർ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി പി പി മുസ്തഫ, ഇ പത്മാവതി, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ മണികണ്ഠൻ, ഷാലു മാത്യു, പി കെ നിഷാന്ത്, ഏരിയാ സെക്രട്ടറി കെ രാജ്മോഹൻ, സിപിഐ
സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി എൻ ചന്ദ്രൻ, സി പി സന്തോഷ്, എ പ്രദീപൻ, കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത, ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ, ബഷീർ വെള്ളിക്കോത്ത് എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. എളേരിത്തട്ടിലെ വീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സാബു അബഹാം, ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി കൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, എകെഎസ് സംസ്ഥാന ട്രഷറർ ഒക്ലാവ് കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്ന പ്രസാദ്, ഗിരിജ മോഹനൻ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
സാധാരണക്കാർക്കൊപ്പം ചേർന്നുനിന്ന പൊതുപ്രവർത്തകൻ
കാസർകോട് സാധാരണക്കാരായ മനുഷ്യർക്കൊപ്പംനിന്ന് പ്രവർത്തിച്ച ജനകീയനായ കമ്യൂണിറ്റായിരുന്നു മുൻ എംഎൽഎ എം നാരായണനെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കരിക്കാൻ
നിയമസഭക്കകത്തും പുറത്തും അദ്ദേഹം പൊരുതി. ലാളിത്യവും എളിമയും ജീവിതമുദ്രയാക്കിയ ജീവിതം എക്കാലവും സ്മരിക്കപ്പെടുമെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
No comments