ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഒടയംചാൽ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
ഒടയംചാൽ : ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. ചക്കിട്ടടുക്കം കളപ്പുരയ്ക്കൽ മത്തായി (ജോയി74) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. ഒടയംചാൽ ടൗണിലെ ഓട്ടോ ഡ്രൈവർ ആയിരുന്നു. മാതാവ്: മറിയാമ്മ (ഉണ്ണം തറപ്പേൽ കുടുംബാഗം). പിതാവ്: പരേതനായ കളപ്പുരയ്ക്കൽ ചാക്കോ. മൃതദേഹം നാളെ രാവിലെ വീട്ടിൽ എത്തിക്കും. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് ഒടയംചാൽ സെന്റ് ജോർജ് ദൈവാലയ സെമിത്തേരിയിൽ. ഭാര്യ. ആനിയമ്മ ജോയി (മന്നാകുളം കുടുംബാഗം). മക്കൾ: നിഷാ ജോയി (അദ്ധ്യപിക), ജെയിഷാ ജോയി (യുകെ),ജൊ ജോയി (കനഡ). മരുമക്കൾ: ജോജി ചിറപ്പുറത്ത് (കണ്ട കശേരി),ബിജോഷ് മെത്താനത്ത് (മാലക്കല്ല്), ജെസ്വിൽ വരിക്കമാക്കിൽ (പൂക്കയം). സഹോദരങ്ങൾ: കുര്യൻ ജോസ്, റ്റോമി ബിജു, മേരി ഒരപ്പാങ്കൽ എൽസമ്മ, മിനി (ഇരുവരും തൊഴുത്തുകര)
No comments