അമ്പലത്തറ മൂന്നാംമൈലിൽ നിയന്ത്രണം വിട്ട കാർ പെട്ടിക്കടയിലേക്ക് പാഞ്ഞ് കയറി
അമ്പലത്തറ മൂന്നാംമൈലില്‍ നിയന്ത്രണം വിട്ട കാര്‍ പെട്ടിക്കടയിലേക്ക് പാഞ്ഞ് കയറി. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാറാണ് പെട്ടിക്കടയിലേക്ക് ഇടിച്ച് കയറിയത്. ചൊവ്വാഴ്ച രാത്രിയോടെയാണ് അപകടം. കാര്‍ യാത്രക്കാര്‍ നിസാര പരിക്കോടെ രക്ഷപെട്ടു. അമ്പലത്തറ സ്വദേശിയുടെതാണ് കാര്‍. കടക്കുള്ളില്‍ പൂര്‍ണമായും കയറി നില്‍ക്കുന്ന നിലയിലാണ് കാര്‍.
No comments