Breaking News

ദേശീയപാതയിൽ ഇന്നോവ കാറും മീൻ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു

കാസർകോട് : ദേശീയപാതയിൽ ഇന്നോവ കാറും മീൻ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. കാർ യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവരെ മംഗ്ളൂരുവിലെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച പുലർച്ചെ തലപ്പാടിയിലാണ് അപകടം. കാസർകോട് ഭാഗത്തേയ്ക്ക് വരികയായിരുന്നു ലോറി. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. വെസ്റ്റ് ബംഗാൾ രജിസ്ട്രേഷനിലുള്ളതാണ് കാർ. പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

No comments