കാറിൽ കടത്തുകയായിരുന്ന 215 കിലോ പുകയില ഉൽപ്പന്നങ്ങളുമായി രണ്ടു പേർ അറസ്റ്റിൽ
കാസർകോട്: കാറിൽ കടത്തുകയായിരുന്ന 215 കിലോ പുകയില ഉൾപ്പന്നങ്ങളുമായി രണ്ടു പേർ അറസ്റ്റിൽ. കോഴിക്കോട്, വടകര, തൈക്കാട്ടെ അഫ്സൽ(31), തലശ്ശേരി, പാട്യത്തെ വലിയ വീട്ടിൽ അഷ്റഫ് (40) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച പുലർച്ചെ അഞ്ചരമണിയോടെ മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിലാണ് പുകയില വേട്ട നടന്നത്. മംഗ്ളൂരുവിൽ നിന്നു കൂത്തു പറമ്പിലേയ്ക്ക് കടത്തുകയായിരുന്നു പുകയില ഉൽപ്പന്നങ്ങളെന്നു എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ ബി ആദർശിന്റെ നേതൃത്വത്തിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിജയരാജ്, സന്തോഷ് കുമാർ, പ്രിവന്റീവ് ഇൻസ്പെക്ടർ മഞ്ചുനാഥ, സിവിൽ എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൽ അസീസ്, പ്രഭാകര, ജനാർദ്ദന എന്നിവരും ഉണ്ടായിരുന്നു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടിയിലായത്.
No comments