സര്‍വ്വകലാശാലകളില്‍ ആഗസ്റ്റ് 14ന് വിഭജന ഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കുവാനുള്ള ചാന്‍സിലറുടെ ഉത്തരവിനെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് യുവജന പ്രതിഷേധം സംഘടിപ്പിച്ചു
സര്‍വ്വകലാശാലകളില്‍ ആഗസ്റ്റ് 14ന് വിഭജന ഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കുവാനുള്ള ചാന്‍സിലറുടെ ഉത്തരവിനെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് യുവജന പ്രതിഷേധം സംഘടിപ്പിച്ചു. കോട്ടച്ചേരി കുന്നുമ്മല്‍ കേന്ദ്രീകരിച്ച് ആരംഭിച്ച പ്രതിഷേധ പ്രകടനം കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉത്തരവിന്റെ കോപ്പി കത്തിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വിപിന്‍ ബല്ലത്ത് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹരിത നാലപ്പാടം, വി. പി.അമ്പിളി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.ഗിനീഷ് സ്വാഗതം പറഞ്ഞു.
No comments