Breaking News

മലയോരത്തെ കുരുമുളക് കർഷകർക്കു കനത്തപ്രഹരമായി അതിവർഷം


വെള്ളരിക്കുണ്ട് : ഇത്തവണ മലയോരത്തെ കുരുമുളക് കർഷകർക്കു കനത്തപ്രഹരമായി അതിവർഷം. പതിവിലും നേരത്തെ മഴ പെയ്തതും അസമയത്തു തുടർച്ചയായി മഴ തിമിർത്തു പെയ്തതുമാണു കർഷകർക്കു വിനയായത്. ചൂടിൽ ഇലപൊഴിയേണ്ട സമയത്തു മഴ പെയ്തതിനാൽ കൊടി തളിർക്കാതെ മരച്ചുനിന്നു വിളവ് തീർത്തും ഇല്ലാതായി. കുരുമുളകിനെ മാത്രം ആശ്രയിക്കുന്ന കർഷകരാണ് ഇതോടെ ഏറെ ദുരിതത്തിലായത്.

കാലാവസ്ഥാ വ്യതിയാനം തണ്ട് ചീയർ രോഗവും വ്യാപിച്ചു. മുൻപു ദ്രുതവാട്ടം മൂലം കുരുമുളക് വള്ളികൾ പൂർണമായി നശിച്ചതോടെ കറുത്ത പൊന്നിന്റെ നാട് റബറിനും തെങ്ങിനും ഇതര കൃഷികൾക്കും വഴിമാറിയപ്പോൾ കുരുമുളക് വില കുതിച്ചുയർന്നു. ഇതോടെ മിക്ക കർഷകരും ബാങ്ക് വായ്പയെടുത്തു കുരുമുളക് കൃഷിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ജില്ലയിൽ

വെള്ളരിക്കുണ്ട് താലൂക്കിലാണ് കൂടുതലായി കുരുമുളക് കൃഷി ചെയ്യുന്നത്. കുരുമുളക് കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്നാണു കർഷകരുടെ ആവശ്യം.

No comments