Breaking News

വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എസ് സി എസ്ടി എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് വെൽഫെയർ ഓർഗനൈസേഷൻ നീലേശ്വരം മേഖലാ കമ്മിറ്റി നേതൃത്വത്തിൽ അനുമോദന സദസൊരുക്കി


നീലേശ്വരം: വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എസ് സി എസ്ടി എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് വെൽഫെയർ ഓർഗനൈസേഷൻ നീലേശ്വരം മേഖലാ കമ്മിറ്റി നേതൃത്വത്തിൽ അനുമോദന സദസൊരുക്കി. കഴിഞ്ഞ അധ്യയന വർഷം വിവിധ തലങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയാണ് എസ് സി എസ്ടി എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് വെൽഫെയർ ഓർഗനൈസേഷൻ നേതൃത്വത്തിൽ അനുമോദിച്ചത്. 

നീലേശ്വരം കൊട്ടറ കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.സ്മിത വേലായുധൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരം മേഖലാ പ്രസിഡൻ്റ് പി.രാജീവൻ അധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ് ഡപ്യൂട്ടി തഹസിൽദാർ സിന്ധു സുനിൽകുമാർ മുഖ്യാതിഥിയായിരുന്നു. ഓർഗനൈസേഷൻ ജില്ലാ പ്രസിഡൻ്റ് എം.സുനിൽകുമാർ ഉപഹാര സമർപ്പണം നടത്തി. മേഖലാ സെക്രട്ടറി എ.സുബിൻരാജ്, സംസ്ഥാന കമ്മിറ്റി അംഗം ടി.വിജയൻ, ജില്ലാ സെക്രട്ടറി പി.രാജീവൻ, ട്രഷറർ കെ.ആർ.രാകേഷ്, മേഖലാ ട്രഷറർ ടി.രാജേഷ്, വിവിധ മേഖലകളിലെ സമുദായ സംഘം ഭാരവാഹികളായ സി.അനിൽകുമാർ, എൻ.കെ.സുനിൽ, കെ.ശ്രീജിത്ത്, സുനിൽകുമാർ കൊട്ടറ എന്നിവർ സംസാരിച്ചു.

No comments