സംഘകൃഷികൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണം ; എൻ ആർ ഇ ജി കാസർഗോഡ് ജില്ലാ ശില്പശാല കാസർഗോഡ് സർവ്വീസ് സഹകരണ ബേങ്ക് ഹാളിൽ സംസ്ഥാന സെക്രട്ടറി എസ്.രാജേന്ദ്രൻ ഉൽഘാടനം ചെയ്തു
കാസർഗോഡ് : തൊഴിലുറപ്പ് മേഖലയിൽ കൂട്ട് കൃഷിക്ക് നിയന്ത്രണമേർപ്പെട്ടു ത്തി തൊഴിലുറപ്പ് മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ കാസർഗോഡ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു ആഗസ്റ്റ് 29 ന് പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രക്ഷോഭം നടത്തും. കാസർഗോഡ് സർവീസ് സഹകരണ ബേങ്ക് ഹാളിൽ നടന്ന കൺവെൻഷൻ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ ഉൽഘാടനം ചെയ്തു പ്രസിഡണ്ട് പി. ദിവാകരൻ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. ചന്ദ്രൻ . ടി.എം ' എ കരിം . പാറക്കോൽ രാജൻ സംസാരിച്ചു. സെക്രട്ടറി ഗൗരി പനയാൽ സ്വാഗതം പറഞു
No comments