ഉപയോഗശൂന്യമായ വാഹനങ്ങളുടെ ഭാഗങ്ങൾ മാത്രം കൂട്ടിച്ചേർത്ത് കാസർകോട് ഗവ. ഐടിഐയിലെ വിദ്യാർഥികൾ നിർമിച്ച വാഹനം
കാസർകോട് : അഡാറ് ലുക്കാണ് കാസർകോട് ഗവ. ഐടിഐയിലെ പിള്ളാര് നിർമിച്ച വണ്ടിക്ക്. ചിരപുരാതനമായ സൗന്ദര്യം തുള്ളിത്തുളുമ്പുന്നുണ്ട് ഓഫ് റോഡ് വണ്ടിയുടെ ഓരോ അണുവിലും. മെക്കാനിക് ഡീസൽ ട്രേഡ് വിദ്യാർഥികൾ പ്രോജക്ടിന്റെ ഭാഗമായാണ് ഈ ഓൾ ടെറെൻ വാഹനം നിർമിച്ചത്. ഉപയോഗശൂന്യമായ വാഹനങ്ങളുടെ ഭാഗങ്ങൾ മാത്രം കൂട്ടിച്ചേർത്താണ് നിർമിതി. 160 സിസി പെട്രോൾ എൻജിനാണ് ഇതിന് ശക്തിപകരുന്നത്. വിഗ്നേഷ് വിജയൻ, എസ് ശ്രീകാന്ത്, കാളിദാസൻ, ശിവരോഹിത്, ഹേമചന്ദ്ര, വൈഷ്ണവ് എന്നിവരാണ് രൂപകൽപനയുടെ നായകർ. ഗ്രൂപ്പ് ഇൻസ്പെക്ടർ മനോജ്, മെക്കാനിക് ഡീസൽ ട്രേഡ് ഇൻസ്ട്രക്ടർമാരായ നഹാസ്, ചന്ദ്രശേഖരൻ, സുനിൽ, അനിൽകുമാർ എന്നിവരുടെ പിന്തുണയും നിർണായകമായി. ചെലവുകൾ വിദ്യാർഥികൾതന്നെയാണ് കണ്ടെത്തിയത്.
No comments