ബേക്കൽ ബി ആർ സി പരിധിയിലെ 47 വിദ്യാലയങ്ങൾക്ക് കളിയുപകരണങ്ങൾ വിതരണം ചെയ്തു
പാലക്കുന്ന് : സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് 2024-25 പദ്ധതിയുടെ ഭാഗമായി പ്രീ-പ്രൈമറി, ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ശാരീരിക മാനസിക വികസനം ലക്ഷ്യമാക്കി കളിയങ്കണം പദ്ധതിയുടെ ഭാഗമായി കിഡ്‌സ് അത്‌ലറ്റിക്സ് ഉപകരണങ്ങൾ ബി ആർ സി ബേക്കലിൽ വച്ച് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി കോട്ടിക്കുളം ഗവ.യുപി സ്കൂളിലെ പ്രഥമ അധ്യാപകനും കുട്ടികൾക്കും നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് ബി ആർ സി പരിധിയിലെ 47 വിദ്യാലയങ്ങൾക്ക് കളിയുപകരണങ്ങൾ വിതരണം ചെയ്തു. ബേക്കൽ ബി പി സി അബ്ദുൾ സലാം അധ്യക്ഷത വഹിച്ച പരിപാടിയിൽ ട്രെയിനർ മുഹമ്മദലി സ്വാഗതവും, ചടങ്ങിൽ കോട്ടിക്കുളം ഗവ.യുപി സ്കൂളിലെ പ്രഥമ അധ്യാപകൻ പ്രകാശൻ കരിവെള്ളൂർ,ശ്യാമള രജനി എന്നിവർ സംസാരിച്ചു
No comments