Breaking News

നാടകനടനും കലാസംഘാടകനുമായ പവിത്രൻ നീലേശ്വരത്തിന്റെ ചികിത്സാഫണ്ട് ശേഖരിക്കുന്നതിനായി മലബാർ ബസ് കാരുണ്യയാത്ര നടത്തി

കരിന്തളം: നാടകനടനും കലാസംഘാടകനും നിരവധി പുരസ്കാരങ്ങളുടെ ജേതാവുമായ പവിത്രൻ നീലേശ്വരത്തിന്റെ വൃക്ക മാറ്റിക്കൽ ശസ്ത്രക്രിയയ്ക്ക് ചികിത്സാഫണ്ട് ശേഖരി ക്കുന്നതിനായി കുന്നുംകൈയിൽ നിന്നും കൊന്നക്കാട്-കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന മലബാർ ബസ് കാ ര്യണ്യയാത്ര  നടത്തി.

ഇന്ന് രാവിലെ കുന്നുംകൈയിൽ വെച്ച് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അംഗം ഇ.ടി.ജോസ് കാരുണ്യ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. എൻ. ഗോപിനാഥൻ കാട്ടി പൊയിൽ, ഒ.എം.ബാലകൃഷ്ണൻ മാസ്റ്റർ, എൻ.സന്തോഷ്, വി.മധുസൂ ദനൻ, കെ.വി.വസന്തൻ മാസ്റ്റർ, ആർ.വി.രാജീവൻ, ശ്രീഹരി പ്രസാദ് എന്നിവർ നേതൃത്വം നൽകി. തുടർന്നുള്ള ദിവസ ങ്ങളിൽ കൂടുതൽ ബസ്സുകൾ കാരുണ്യയാത്രയ്ക്കായി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

No comments