സുരേഷ് ഗോപിയുടെ ഓഫീസ് ആക്രമിച്ച സംഭവം ; ബി ജെ പി കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിലും ,ചോയ്യങ്കോടും പ്രതിഷേധ പ്രകടനം നടത്തി
പരപ്പ : കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് പ്രകടനം നടത്തുകയും , ഓഫീസ് ബോർഡ് കരിയോയിൽ ഒഴിച്ച് നശിപ്പിക്കുകയും ചെയ്തതിനെതിരെ, ബി ജെ പി കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ചോയങ്കോട് നടന്ന പ്രകടനം ബിജെപി കരിന്തളം പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി വിനോദ് തലയടുക്കം, വിസി പത്മനാഭൻ, എവി ദാമോദരൻ, എസ് കെ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
പരപ്പയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ വർണ്ണം പ്രമോദ് ,മധു വട്ടിപുന്ന, ചന്ദ്രൻ പൈക്ക,രവി പാലക്കി തുടങ്ങിയവർ നേതൃത്വം നൽകി.
സി പി എം ൻ്റെ ഇത്തരം കിരാത നടപടികൾ അവസാനിപ്പിക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ നടപടിയുമായി ബിജെപി നേതൃത്വം മുന്നോട്ടു വരുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു..
No comments