Breaking News

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ട പള്ളിക്കര സ്വദേശി അറസ്റ്റില്‍


കാസർകോട്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സി പി എം നേതാവുമായിരുന്ന വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ. പള്ളിക്കര, തൊട്ടിയിലെ ഫൈസലിനെയാണ് ബേക്കൽ പൊലീസ് ഇൻസ്പെക്ടർ എം വി ശ്രീദാസും സംഘവും അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ്.

വി എസ് അന്തരിച്ച സമയത്താണ് വി എസ് വർഗ്ഗീയ വാദിയാണെന്നു പറഞ്ഞു കൊണ്ടുള്ള അധിക്ഷേപ പോസ്റ്റിട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗൾഫിൽ വച്ചാണ് പോസ്റ്റിട്ടതെന്നു വ്യക്തമായിരുന്നു. തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ചാണ് ഗൾഫിൽ നിന്നു വരുന്നതിനിടയിൽ ഫൈസൽ പിടിയിലായത്.

No comments