Breaking News

പുലയനടുക്കം സുബ്രമണ്യ കോവിലിൽ രാമായണമാസാചരണ സമാപനപരിപാടികൾ ആഗസ്ത് 15,16 തിയതികളിൽ


കോളംകുളം  : പുലയനടുക്കം സുബ്രമണ്യ കോവിലിൽ ഒരു മാസ കാലമായി നടന്നു വന്നിരുന്ന രാമായണമാസാചരണ പരിപാടികൾ നാളെയും മറ്റന്നാളും നടക്കുന്ന വിവിധ പരുപാടികളോടെയും സംക്രമ പൂജയോടും കുടി അവസാനിക്കും. വര്ഷങ്ങളായി കോവിലിൽ രാമായണ മാസമായ കർകിടകമാസത്തിലെ എല്ലാം വൈകുന്നേരങ്ങളിലും രാമായണ പരായാണം നടക്കാറുണ്ട്. അവസാന നാളുകൾ ആയ നാളെയും മറ്റന്നാളുമാണ് വിത്യസ്തമായ പരിപാടികൾ കോവിലിൽ നടക്കുക. ഇന്ന് ഉച്ചയ്ക്ക് ശേഷം LP, UP, HS, പൊതുവിഭാഗം എന്നി മേഖലയിൽ ഉള്ളവർക്കായി രാമായണ പ്രേശ്നോത്തരി മത്സരം കോവിൽ ഓഡിറ്റോറിയത്തിൽ നടക്കും. അവസാന ദിനമായ നാളെ 16നു വൈകുന്നേരം സമാപന  പരുപാടി പ്രമുഖ നാടക, സാഹിത്യകാരൻ കുടി ആയ പ്രകാശൻ കരിവള്ളൂർ ഉൽഘടനം ചെയ്ത് സംസാരിക്കും. അതിനു ശേഷം കോവിൽ ഒരു മാസ കാലം രാമായണ പാരായണം നടത്തിയവരെയും, പ്രശ്നോത്തരി വിജയികളെയും ഇ വേദിയിൽ വച്ച് അനുമോദിക്കും അതിനു ശേഷം നടക്കുന്ന സംക്രമ പൂജയോടെയും പ്രസാദ വിതരണത്തോടെയും കുടി രാമായണ മാസാചരണപരിപാടികൾ അവസാനിക്കും.



No comments