വെള്ളരിക്കുണ്ട് കക്കയത്ത് ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തിൽ നാളെ രാമായണ മാസാചരണം നടക്കും
വെള്ളരിക്കുണ്ട് : മലയോരത്തെ പ്രസിദ്ധ ദേവി ക്ഷേത്രങ്ങളിൽ ഒന്നായ വെള്ളരിക്കുണ്ട് കക്കയത്ത് ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് അദ്ധ്യാൽമിക വേദിയുടെ സഹകരണത്തോടെ നാളെ രാവിലെ 10 മണി മുതൽ രാമായണ മാസാചരണം നടക്കും.
പരിപാടിയുടെ ഭാഗമായി രാവിലെ 8 മണി മുതൽ രാമായണ പാരായണം ആരംഭിക്കും .തുടർന്ന് അദ്ധ്യാൽമിക പ്രഭാഷണം ,രാമായണ പ്രശ്‍നോത്തരി,അന്നദാനം എന്നിവ നടക്കും
No comments