മാലോം പടയങ്കല്ല് ഉന്നതിയിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു കർഷക മോർച്ച സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണൻ ബളാൽ ഉദ്ഘാടനം ചെയ്തു.
മാലോം പടയങ്കല്ല് ഉന്നതിയിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. പരിപാടി കർഷക മോർച്ച സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണൻ ബളാൽ ഉദ്ഘാടനം ചെയ്തു. ശങ്കരൻ പടയങ്കല്ല് ദേശീയപതാകയുയർത്തി.
ബി.ജെ.പി ബളാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സാജൻ പുഞ്ച അധ്യക്ഷനായി. ഹരീഷ് കുമ്പളപ്പള്ളി, സുരേഷ്, പി.വി. വിനോദ്, സാവിത്രി ശങ്കരൻ, രാധ രവി എന്നിവർ പ്രസംഗിച്ചു. നന്ദു നാരായണൻ സ്വാഗതവും, ശിവന്യ സാജൻ നന്ദിയും പറഞ്ഞു. തുടർന്ന് മധുര വിതരണവുമുണ്ടായി.
No comments