ജി.എച്ച് .എസ് .എസ് മാലോത്ത് കസബയിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ഉപന്യാസരചനാ മത്സരം സംഘടിപ്പിച്ചു
ജി.എച്ച് .എസ് . എസ് മാലോത്ത് കസബയിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്നല്ല പാഠം ക്ലബ്ബിൻ്റെയും കസബ കൾച്ചറൽ ഫോറത്തിൻ്റെയും ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ഉപന്യാസരചനാ മത്സരം സംഘടിപ്പിച്ചു. 'സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും : പ്രതീക്ഷകളും പ്രതിസന്ധികളും ' എന്നതായിരുന്നു ഉപന്യാസ വിഷയം. ഉപന്യാസ മത്സരം ബളാൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ. അലക്സ് നെടിയ കാലായിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ശ്രീ. സനോജ് മാത്യു അദ്ധ്യക്ഷനായി. പി.ടി.എ വൈസ് പ്രസിഡൻ്റ് ജാനു നാരായണൻ, എസ്.എം.സി ചെയർമാൻ അരൂപ് സി.സി, എം.പി.ടി.എ പ്രസിഡൻ്റ് ദീപ മോഹൻ, ബീന ചാക്കോ, ദിനേശൻ കെ, ദേവിക അജയൻ എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ ശ്രീമതി മിനി പോൾ സ്വാഗതവും മാർട്ടിൻ ജോർജ് നന്ദിയും പറഞ്ഞു. മത്സരത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും കുട്ടികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥിക്ക് 2001 രൂപയും മെമൻ്റോയും രണ്ടാം സ്ഥാനത്തിന് 1001 രൂപയും മെമൻ്റോയും ലഭിക്കും.
No comments