Breaking News

ഉഡുപ്പി- കരിന്തളം 400 കെവി ലൈൻ 15 മാസത്തിനുള്ളിൽ പൂർത്തീകരിക്കും: വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി


കാസർകോട് : ഉഡുപ്പി- കരിന്തളം 400 കെവി ലൈൻ പൂർത്തിയാകുന്നതോടെ ഉത്തരകേരളത്തിലെ വൈദ്യുതീ വിതരണത്തിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു

വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി.  ഉടുപ്പി കാസർഗോഡ് 400 കെവി ലൈൻ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. രാജ്യത്ത് ആദ്യമായി നാലു മണിക്കൂർ തുടർച്ചയായി വൈദ്യുതി നൽകാൻ കഴിയുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം കാസർകോട് മയിലാട്ടിയിൽ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട് സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയില്ലാത്ത ഈ പദ്ധതി 15 മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ 9 വർഷത്തിനുള്ളിൽ വൈദ്യുതി വിതരണം മേഖലയിൽ 13015 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു

No comments